Kottayam CMS College comes up with a light board for studying | Kerala

Thanks! Share it with your friends!

You disliked this video. Thanks for the feedback!


Added by miamigo
196 Views
കോട്ടയം സി.എം.എസ് കോളേജിലെ ഓൺലൈൻ പഠനം സജീവമാക്കാൻ സ്വന്തമായി നിർമ്മിച്ച ലൈറ്റ് ബോർഡ്
---------
കോട്ടയം.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കഴിയാതെ വന്നതോടെ ഓൺലൈൻ പഠനങ്ങളിലേക്ക് എല്ലാ സ്ഥാപനങ്ങളും മാറി.കോട്ടയം സി.എം.എസ് കോളേജിലെ ഓൺലൈൻ പഠനം സജീവമാക്കാൻ സ്വന്തമായി ലൈറ്റ് ബോർഡ് തന്നെ നിർമ്മിച്ചിരിക്കുകയാണ്.വിദേശ സർവകലാശാലകളിൽ ലൈറ്റ് ബോർഡുകൾ സജീവമായി ഉപയോഗിക്കാറുണ്ട്.
അത്തരം ബോർഡുകൾക്ക് ഒന്നര ലക്ഷത്തിലധികം രൂപ വരുമെന്നറിഞ്ഞപ്പോഴാണ് സ്വന്തമായി ഒരു ലൈറ്റ് ബോർഡ് നിർമ്മിക്കുകയെന്ന ആശയം ഉണ്ടായത്.കോളേജ് പ്രിൻസിപ്പൽ
ഡോ.വർഗ്ഗീസ് സി.ജോഷ്വോയുടെ നിർദ്ധേശത്തിൽ കെമിസ്ട്രി വിഭാഗം അദ്ധ്യാപകൻ ഡോ.ബിപിൻ ഐപ്പ് തോമസും വെബ് അഡ്മിനിസ്ട്രേറ്റർ മിഥുൻ.ആർ.മോഹനും ചേർന്നാണ് ചിലവ് കുറഞ്ഞ ഈ ലൈറ്റ് ബോർഡ് നിർമ്മിച്ചത്.ആറടി നീളവും നാലടി ഉയരവും എട്ട് മില്ലീ മീറ്റർ ഘനവുമുളള ഗ്ലാസ് ജി.ഐ പൈപ്പ് കൊണ്ടുണ്ടാക്കിയ സ്റ്റാൻഡിൽ സ്ഥാപിക്കും. ഗ്ലാസിന് ചുറ്റും എൽ.ഇ .ഡി ബൾബുകളും പിടിപ്പിക്കും .
ബോർഡിൽ എഴുതാൻ ഗ്ലാസ് മാർക്കറാണ് (ഫ്ലുറസെന്റ് മാർക്കർ) ഉപയോഗിക്കുന്നത്.സ്റ്റുഡിയോയിൽ ബോർഡിന് സമീപമായി
മൂന്ന് എൽ.ഇ.ഡി ട്യൂബുകളും ഉപയോഗിക്കും.ഈ രീതിയിലാണ് വെബ് അഡ്മിനിസ്ട്രേറ്റർ കൂടിയായ മിഥുൻ.ആർ.മോഹൻ ലൈറ്റ് ബോർഡ്‌ രൂപകല്പന ചെയ്തത്.ഷൂട്ട് ചെയ്യുന്നതും എഡിറ്റു ചെയ്യുന്നതും മിഥുൻ തന്നെ ആയതുകൊണ്ട് കൂടുതൽ മനോഹരമായി ചെയ്യാൻ കഴിയുന്നുണ്ട്
നാൽപ്പത്തി അയ്യായിരം രൂപ ചിലവാക്കിയപ്പോൾ വിദേശ സർവകലാശാലകളിൽ ഉപയോഗിക്കുന്ന ലൈറ്റ് ബോർഡുകളെക്കാൾ മനോഹരമായ ലൈറ്റ് ബോർഡ് നിർമ്മിക്കാൻ കോളേജിന് കഴിഞ്ഞു.
സ്റ്റുഡിയോയിൽ സെറ്റ് ചെയ്ത ലൈറ്റ് ബോർഡിൽ കുട്ടികളുടെ നേരെ നോക്കി നിന്ന് എഴുതി പഠിപ്പിക്കാമെന്ന പ്രത്യേകതയും ഈ ബോർഡിനുണ്ട്.സാധാരണ അധ്യാപകർ ബോർഡിൽ;എഴുതുന്നത് പുറംതിരിഞ്ഞാണല്ലോ.
കാമറയിൽ ഷൂട്ട് ചെയ്ത് സോഫ്റ്റ് വെയർ ഉപയോഗിച്ച് മിറർ ഇമേജിനെ ശരിയായ ദ്യശ്യമാക്കി മാറ്റിയാണ് അദ്ധ്യാപകരെടുക്കുന്ന ക്ലാസ്
യൂട്യൂബിൽ അപ് ലോഡ് ചെയ്യുന്നത്.
വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവത്തോടെ പഠിക്കാൻ കഴിയും.പുതിയ സംവിധാനം അദ്ധ്യാപകരും ആവേശത്തോടെയാണ് സ്വീകരിച്ചത്.സ്വന്തം കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രമല്ല ആർക്കും ക്ലാസുകൾ കാണാൻ കഴിയും.
സി.എം.എസ് കോളേജിൽ നിർമ്മിച്ച ലൈറ്റ് ബോർഡുകൾ കണ്ട് മറ്റ് കോളേജുകളും അന്വേഷണങ്ങൾ നടത്തുന്നുണ്ടന്ന് പ്രിൻസിപ്പൽ
ഡോ.വർഗ്ഗീസ് സി.ജോഷ്വോ പറഞ്ഞു.
കൊവിഡ് കാലത്ത് പുതിയ പരീക്ഷണം നടത്തി വിജയിച്ചതിന്റെ സന്തോഷത്തിലെ സി.എം.എസ് കോളേജ് അധികൃതർ
കാമറ: ശ്രീകുമാർ ആലപ്ര
Commenting disabled.